സെപ്റ്റംബർ 30 വരെ ഡിജിറ്റല്‍ പൂക്കള മത്സരത്തിൽ പങ്കെടുക്കാം. സ്വര്‍ണനാണയങ്ങളും കണ്ണന്‍ ദേവന്‍ ഓണം ഹാംപറുകളും ഉള്‍പ്പെടെയുള്ള വമ്പന്‍ സമ്മാനങ്ങള്‍ നേടാനുള്ള അവസരം.
കേരളത്തിന്‍റെ പൈതൃകത്തിന്‍റെ പര്യായമായ ജനപ്രിയ ചായ ബ്രാന്‍ഡായ ടാറ്റാ ടീ കണ്ണന്‍ ദേവന്‍ സംസ്ഥാനത്തിന്‍റെ സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യങ്ങളുമായി ഇഴചേര്‍ന്ന് ഉപയോക്താക്കള്‍ക്കൊപ്പം ഓണം ആഘോഷിക്കുന്നു. പ്രാദേശിക പാരമ്പര്യങ്ങളെ ഉള്‍ക്കൊള്ളുന്ന സമ്പൂര്‍ണമായ ഒരു 360 ഡിഗ്രി കാമ്പയിനിലൂടെ സമൂഹങ്ങളെ ഒന്നിപ്പിച്ചുകൊണ്ട് അതിന്‍റെ പാരമ്പര്യം ശക്തിപ്പെടുത്തുകയാണ്.
ഓണക്കാലത്ത് കണ്ണന്‍ ദേവന്‍ വാങ്ങുന്ന കേരളത്തിലുടനീളമുള്ള എല്ലാ ഉപയോക്താക്കള്‍ക്കും പത്തു ശതമാനം കൂടുതല്‍ ചായ ലഭിക്കും. കൂടാതെ 'എന്‍റെ അത്തപ്പൂക്കളം' എന്ന പേരിലുള്ള ഡിജിറ്റല്‍ പൂക്കള മത്സരത്തിലും ഉപയോക്താക്കള്‍ക്ക് പങ്കെടുക്കാം.
പൂക്കളം ഡിസൈന്‍ ചെയ്ത് കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കൊപ്പമുള്ള വീഡിയോ തയാറാക്കി കണ്ണന്‍ ദേവന്‍ ടീ പായ്ക്കറ്റുകളില്‍ നല്‍കിയിരിക്കുന്ന ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് അയയ്ക്കാം. പങ്കെടുക്കുന്നവര്‍ക്ക് സ്വര്‍ണനാണയങ്ങളും കണ്ണന്‍ ദേവന്‍ ഓണം ഹാംപറുകളും ഉള്‍പ്പെടെയുള്ള വമ്പന്‍ സമ്മാനങ്ങള്‍ നേടാനുള്ള അവസരമുണ്ട്. സെപ്റ്റംബർ 30 വരെ ഡിജിറ്റല്‍ പൂക്കള മത്സരത്തിൽ പങ്കെടുക്കാം. വ്യക്തിഗത ആശംസകള്‍ സൃഷ്ടിക്കാനും പങ്കിടാനും കഴിയുന്ന ഡിജിറ്റല്‍ വിദഗ്‌ധരായ തലമുറയ്ക്ക് പാരമ്പര്യങ്ങള്‍ കൈമാറാനുള്ള സവിശേഷ അവസരം ഈ ഡിജിറ്റല്‍ ആക്ടിവേഷന്‍ പ്രദാനം ചെയ്യുന്നു.
കേരളത്തിലുനീളം ബ്രാന്‍ഡ് സാന്നിധ്യം ഉറപ്പാക്കുന്ന തരത്തിലുള്ള കാമ്പയിനും ടാറ്റാ ടീ കണ്ണന്‍ ദേവന്‍ തുടക്കം കുറിച്ചിട്ടുണ്ട്. പരശുറാം എക്‌സ്പ്രസ്, ജനശതാബ്‌തി തുടങ്ങിയ ട്രെയിനുകളിൽ ആകര്‍ഷകമായ ദൃശ്യങ്ങള്‍ ചിത്രീകരിച്ചുകൊണ്ടുള്ള കാമ്പയിനാണിത്.
കേരളത്തിന്‍റെ പൈതൃകത്തില്‍ ആഴത്തില്‍ വേരൂന്നിയ ടാറ്റാ ടീ കണ്ണന്‍ ദേവന്‍ ഇത്തരത്തില്‍ കേരളത്തിന്‍റെ സാംസ്‌ക്കാരികത്തനിമ വിളിച്ചോതുന്ന സംരംഭങ്ങളിലൂടെ സംസ്ഥാനത്തിന്‍റെ സമ്പന്നമായ പാരമ്പര്യങ്ങളോടുള്ള ആദരവ് വ്യക്തമാക്കുകയാണ്
'ഓണത്തിന്‍റെ സത്തയും അത് സൂചിപ്പിക്കുന്ന സാംസ്‌ക്കാരിക സമ്പന്നതയും ആഘോഷിക്കുന്നതില്‍ ടാറ്റാ ടീ കണ്ണന്‍ ദേവന് ആഴത്തിലുള്ള പ്രതിബദ്ധതയുണ്ടെന്നും ഈ ഓണത്തിന് കേരള സംസ്‌ക്കാരത്തിൽ വേരൂന്നിയ 'എന്‍റെ അത്തപ്പൂക്കളം' മത്സരം ബ്രാന്‍ഡ് അവതരിപ്പിക്കുകയാണെന്നും ടാറ്റാ കണ്‍സ്യൂമര്‍ പ്രൊഡക്‌ട്‌സ്, പാക്കേജ്‌ഡ് ബവറിജ്‌സ് ഇന്ത്യാ ആന്‍ഡ് സൗത്ത് ഏഷ്യ പ്രസിഡന്‍റ് പുനീത് ദാസ് പറഞ്ഞു. പരമ്പരാഗത പൂക്കളത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഹൈപ്പര്‍ പേഴ്‌സണലൈസ്‌ഡ് ആശംസകള്‍ സൃഷ്ടിക്കാന്‍ ഉപയോക്താക്കളെ പ്രോത്സാഹിപ്പിച്ച് ഓണാഘോഷത്തിന് കൂടുതല്‍ ആവേശം ജനിപ്പിക്കാനാണ് കാമ്പയിന്‍ ലക്ഷ്യമിടുന്നത്. കേരളത്തിലെ ഉപയോക്താക്കള്‍ക്കിടയില്‍ ആഹ്ളാദവും ആരവവും പകരുന്ന ഈ ഉത്സവത്തിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ ഏറെ സന്തുഷ്‌ടരാണെന്നും അദ്ദേഹം പറഞ്ഞു.
Comments